കന്നുകാലി കടത്ത്; നാലുപേർ അറസ്റ്റിൽ
ബംഗളൂരു: അനധികൃതമായി കന്നുകാലികളെ കടത്തിയതിന് നാല് പേരെ കോട്ട പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കബെല്ലാപൂർ ജില്ലയിലെ മോട്ടാല സ്വദേശി പുനീത് (27), കോലാർ ജില്ലയിലെ ബാഗേപള്ളി സ്വദേശി ഗണേഷ് (26), ചിക്കബെല്ലാപൂർ ജില്ലയിലെ കൃഷ്ണപ്പ (40), ശ്രീനിവാസ് (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 13 ന് രാത്രി ഒമ്പതിന് ടെക്കട്ടെ ജങ്ഷന് സമീപമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഏഴ് കന്നുകാലികളാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. കോട്ട പൊലീസ് സബ് ഇൻസ്പെക്ടർ ആർ. പ്രവീൺ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, നാഷനൽ ഹൈവേ 66 ലെ ടെക്കട്ടെ ജംഗ്ഷന് സമീപം വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് പ്രതികളുടെ വാഹനം ശ്രദ്ധയിൽപ്പെട്ടത്.
ഭാരതീയ ന്യായ സംഹിത, കർണാടക ഗോവധ നിരോധന നിയമം, കന്നുകാലി സംരക്ഷണ നിയമം, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കോട്ട പൊലീസ് സ്റ്റേഷനിൽ പ്രതികള്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.