ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള ബം​ഗ​ളൂ​രു ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ ന​വം​ബ​റി​ൽ

ബം​ഗ​ളൂ​രു: ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള ബം​ഗ​ളൂ​രു സി​റ്റി ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ‘ഇ​സ്‌​ലാ​മി​ക പ്ര​തി​നി​ധാ​ന​ത്തി​ന്‍റെ ക​ർ​മ​സാ​ക്ഷ്യം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ കേ​ര​ള​ത്തി​ലും കേ​ര​ള​ത്തി​ന് പു​റ​ത്തു​മാ​യി 190 ഓ​ളം ഏ​രി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്ന സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​വം​ബ​ർ 21, 22, 28, 29 തീ​യ​തി​ക​ളി​ലാ​യി ബം​ഗ​ളൂ​രു​വി​ലെ നാ​ല് ഏ​രി​യ​ക​ളി​ലാ​യാ​ണ് സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ക​യെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ബം​ഗ​ളൂ​രു സി​റ്റി പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ മു​ഹ​മ്മ​ദ് അ​റി​യി​ച്ചു.

ആ​ഗ​സ്റ്റ് മാ​സം മു​ത​ൽ നാ​ല് മാ​സ​ത്തോ​ളം നീ​ളു​ന്ന വി​വി​ധ പ്രാ​ദേ​ശി​ക പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന​മാ​യാ​ണ് ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഏ​രി​യ പ്ര​സി​ഡ​ന്‍റു​മാ​രാ​യ മു​ഹ​മ്മ​ദ് ഖു​തു​ബ് (സൗ​ത്ത്), ഇ​സ്മാ​യി​ൽ അ​റ​ഫാ​ത്ത് (നോ​ർ​ത്ത്), അ​നീ​സ് അ​ഹ്മ​ദ് (ഈ​സ്റ്റ്), ബി​ലാ​ൽ മു​ഹ​മ്മ​ദ് (വെ​സ്റ്റ്) എ​ന്നി​വ​ർ അ​റി​യി​ച്ചു. നാ​ല് ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ളി​ലാ​യി ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ, അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ടി. ​ആ​രി​ഫ​ലി, കേ​ന്ദ്ര പ്ര​തി​നി​ധി​സ​ഭാം​ഗം യൂ​സു​ഫ് ഉ​മ​രി, കേ​ര​ള കൂ​ടി​യാ​ലോ​ച​നാ സ​മി​തി​യം​ഗം ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​ക്കു​ന്ന്, കേ​ര​ള കൂ​ടി​യാ​ലോ​ച​നാ സ​മി​തി​യം​ഗ​വും മാ​ധ്യ​മം സി.​ഇ.​ഒ​യു​മാ​യ പി.​എം. സ്വാ​ലി​ഹ് തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

പ​ര​മ്പ​രാ​ഗ​ത​മാ​യ ദീ​ർ​ഘ​വും മ​ടു​പ്പു​ള​വാ​ക്കു​ന്ന​തു​മാ​യ പ്ര​ഭാ​ഷ​ണ​ശൈ​ലി​ക്ക​പ്പു​റം, ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​ശ​യ​ങ്ങ​ൾ വ്യ​ക്ത​മാ​യും ആ​ക​ർ​ഷ​ക​മാ​യും അ​വ​ത​രി​പ്പി​ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യ സ​മ്മേ​ള​നാ​നു​ഭ​വ​മാ​യി​രി​ക്കും ഒ​രു​ക്കു​ക​യെ​ന്ന് ബം​ഗ​ളൂ​രു സി​റ്റി സ​മ്മേ​ള​ന ക​ൺ​വീ​ന​ർ റ​മീ​സ് വ​ല്ല​പ്പു​ഴ പ​റ​ഞ്ഞു. തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​നി​ട​യി​ൽ ന​ഷ്ട​പ്പെ​ട്ടു​പോ​കു​ന്ന ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നും ബ​ന്ധ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും സ​മ​യ​ത്തി​ന്‍റെ വി​ല​യും തി​രി​ച്ച​റി​യാ​നും സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ൽ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ‘സു​ഗ​ന്ധ​മു​ള്ള ജീ​വി​തം’ എ​ന്ന സെ​ഷ​ൻ സ​മ്മേ​ള​ന​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​കും.

ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ദീ​ർ​ഘ​കാ​ല​മാ​യി ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ക്കു​ന്ന ‘ഹം ​സ​ഫ​ർ’ ഡോ​ക്യു-​ഫി​ക്ഷ​ൻ വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ക്കും. റു​ക്‌​സാ​ന മൂ​സ, എ.​ടി. ഷ​റ​ഫു​ദ്ദീ​ൻ, മു​ബ​ഷി​ർ, ജ​മാ​ൽ അ​സ്‌​ഹ​രി, ഷി​ഫാ​ന, സാ​ഫി​ർ വി. ​എം. എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ക്കും. ഏ​രി​യാ സ​മ്മേ​ള​ന ക​ൺ​വീ​ന​ർ​മാ​രാ​യി റ​ഹീം കോ​ട്ട​യം (സൗ​ത്ത് ഏ​രി​യ), അ​നൂ​സ് (നോ​ർ​ത്ത് ഏ​രി​യ), ഫ​ഹ​ദ് (വെ​സ്റ്റ് ഏ​രി​യ), ബി​ലാ​ൽ (ഈ​സ്റ്റ് ഏ​രി​യ) എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

സൗത്ത് ഏരിയ സമ്മേളനം നവംബർ 21-ന് ബെറ്റദാസനപുരയിലും നോർത്ത് ഏരിയ സമ്മേളനം നവംബർ 22-ന് തിരുമാനഹള്ളിയിലും ഈസ്റ്റ് ഏരിയ സമ്മേളനം നവംബർ 28-ന് വൈറ്റ്ഫീൽഡിലും വെസ്റ്റ് ഏരിയ സമ്മേളനം നവംബർ 29-ന് രാമസാന്ദ്രയിലും സംഘടിപ്പിക്കും. 

Tags:    
News Summary - Jamaat-e-Islami Kerala Bangalore to hold conferences in November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.