Posted On
date_range Updated On
date_range പീഡനം: ലിംഗായത്ത് മഠാധിപതിയുടേത് പൊറുക്കാനാകാത്ത തെറ്റ് -യെദിയൂരപ്പ
ബംഗളൂരു: പോക്സോ കേസിൽ അറസ്റ്റിലായ കർണാടകയിലെ ചിത്രദുർഗയിലെ ലിംഗായത്ത് മഠാധിപതി ശിവമൂർത്തി ശരണരുവിന്‍റേത് പൊറുക്കാനാകാത്ത തെറ്റാണെന്ന് ബി.ജെ.പി നേതാവും മുൻമുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ. മഠാധിപതി തെറ്റ് ചെയ്തുവെന്ന് ലോകം മുഴുവൻ അറിഞ്ഞിട്ടുണ്ട്.
അത്തരത്തിലുള്ള വലിയ തെറ്റ് അദ്ദേഹത്തിൽനിന്ന് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചതല്ലെന്നും യെദിയൂരപ്പ പറഞ്ഞു. മഠം നടത്തുന്ന ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന കേസിൽ സെപ്റ്റംബർ ഒന്നിനാണ് സ്വാമി അറസ്റ്റിലായത്. സംഭവം ഗൂഢാലോചനയാണെന്നും മഠാധിപതി നിരപരാധിയാണെന്നും മുമ്പ് പറഞ്ഞ യെദിയൂരപ്പ ആദ്യഘട്ടത്തിൽ മുരുക മഠാധിപതിയെ പിന്തുണക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.