മേ​ക്ക​ദ​ട്ടു പ​ദ്ധ​തി; ജ​ല​വി​ഭ​വ മ​ന്ത്രി സി.​ഡ​ബ്ല്യു.​സി ചെ​യ​ർ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ബം​ഗ​ളൂ​രു: മേ​ക്ക​ദ​ട്ടു പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ നി​യ​മ​പ​ര​മാ​യ സാ​ങ്കേ​തി​കാ​നു​മ​തി​ക​ൾ ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ല​വി​ഭ​വ മ​ന്ത്രി എ​ൻ. ചെ​ലു​വ​രാ​യ​സ്വാ​മി സി.​ഡ​ബ്ല്യു.​സി ചെ​യ​ർ​മാ​ൻ അ​നു​പം പ്ര​സാ​ദു​മാ​യി ഡ​ല്‍ഹി​യി​ലെ സെ​ൻ​ട്ര​ൽ വാ​ട്ട​ർ ക​മ്മീ​ഷ​ൻ ഓ​ഫി​സി​ൽ ച​ർ​ച്ച ന​ട​ത്തി.

ക​മീ​ഷ​ൻ ഉ​ന്ന​യി​ച്ച സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച സ​മ​ഗ്ര റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്. പ​ദ്ധ​തി ന​ട​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ യ​ഥാ​ർ​ത്ഥ അ​വ​സ്ഥ​യെ​ക്കു​റി​ച്ചും സാ​ങ്കേ​തി​ക ത​യ്യാ​റെ​ടു​പ്പു​ക​ളെ​ക്കു​റി​ച്ചും ക​മീ​ഷ​നെ മ​ന്ത്രി ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും അ​നു​മ​തി​ക്ക് പൂ​ർ​ണ സ​ഹ​ക​ര​ണം അ​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും മ​ഴ​ക്കു​റ​വും മൂ​ലം സം​സ്ഥാ​നം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ മു​ന്‍നി​ര്‍ത്തി മേ​ക്കേ​ദാ​ട്ട് അ​ണ​ക്കെ​ട്ട് നി​ർ​മ്മാ​ണം ബം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ലി​ലെ കു​ടി​വെ​ള്ള ആ​വ​ശ്യ​ത്തി​നും ജ​ല​വൈ​ദ്യു​ത ഉ​ൽ​പ്പാ​ദ​ന​ത്തി​നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​തി​നും എ​ത്ര​ത്തോ​ളം അ​നി​വാ​ര്യ​വും പ്ര​യോ​ജ​ന​ക​ര​വു​മാ​ണെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ദ്ധ​തി​ക്ക് എ​ത്ര​യും വേ​ഗം അ​നു​മ​തി ന​ല്‍ക​ണ​മെ​ന്ന് ക​മ്മീ​ഷ​നോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ജ​ല​സേ​ച​ന വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഗൗ​ര​വ് ഗു​പ്ത, ജ​ല​സേ​ച​ന വ​കു​പ്പ് സെ​ക്ര​ട്ട​റി കൃ​ഷ്ണ​മൂ​ർ​ത്തി കു​ൽ​ക്ക​ർ​ണി, ചീ​ഫ് എ​ൻ​ജി​നീ​യ​ർ മ​ഹേ​ഷ്, സി.​ഡ​ബ്ല്യു.​സി അം​ഗം യോ​ഗേ​ഷ് പൈ​താ​ങ്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Water Resources Minister holds meeting with CWC Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.