ക​ർ​ണാ​ട​ക ടൂ​റി​സം മ​ന്ത്രി കെ.​ജെ.​ജോ​ർ​ജ്ജ്,ഝാ​ർ​ഖ​ണ്ഡ് ടൂ​റി​സം മ​ന്ത്രി സു​ദി​വ്യ

ക​ർ​ണാ​ട​ക മോ​ഡ​ൽ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഝാ​ർ​ഖ​ണ്ഡ്

ബം​ഗ​ളൂ​രു: വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന മേ​ഖ​ല​യി​ലെ അ​റി​വ് പ​ങ്കി​ട​ലി​നും പ​ദ്ധ​തി മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ത്തി​നു​മാ​യി ക​ർ​ണാ​ട​ക, ഝാ​ർ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ൾ ക​രാ​റി​ലേ​ക്ക് നീ​ങ്ങു​ന്നു. ക​ർ​ണാ​ട​ക ഇ​ക്കോ ടൂ​റി​സ​ത്തി​ലും സു​സ്ഥി​ര ടൂ​റി​സ​ത്തി​ലും ത​ങ്ങ​ളു​ടെ വൈ​ദ​ഗ്ധ്യം ഝാ​ർ​ഖ​ണ്ഡു​മാ​യി പ​ങ്കി​ടു​മെ​ന്ന് സം​സ്ഥാ​ന ടൂ​റി​സം മ​ന്ത്രി കെ.​ജെ. ജോ​ർ​ജ് വ്യാ​ഴാ​ഴ്ച പ​റ​ഞ്ഞു.

ടൂ​റി​സം മ​ന്ത്രി സു​ദി​വ്യ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജാ​ർ​ഖ​ണ്ഡ് പ്ര​തി​നി​ധി സം​ഘ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് ജോ​ർ​ജ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്രാ​ദേ​ശി​ക തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടു​ള്ള ടൂ​റി​സം മാ​തൃ​ക​ക​ൾ ഉ​ൾ​പ്പെ​ടെ, പ​രി​സ്ഥി​തി ടൂ​റി​സം, സു​സ്ഥി​ര ടൂ​റി​സം, ല​ക്ഷ്യ​സ്ഥാ​ന വി​ക​സ​നം എ​ന്നി​വ​യോ​ടു​ള്ള ക​ർ​ണാ​ട​ക​യു​ടെ സ​മീ​പ​ന​ത്തെ​ക്കു​റി​ച്ച് ജാ​ർ​ഖ​ണ്ഡ് പ്ര​തി​നി​ധി സം​ഘം പ​ഠി​ച്ചു.

ക​ർ​ണാ​ട​ക ടൂ​റി​സം മോ​ഡ​ലി​ന്റെ പ്ര​സ​ക്ത​മാ​യ ഘ​ട​ക​ങ്ങ​ൾ ജാ​ർ​ഖ​ണ്ഡു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​തി​നി​ധി സം​ഘം താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​താ​യി ടൂ​റി​സം വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. നി​ർ​ദ്ദി​ഷ്ട സ​ഹ​ക​ര​ണ​ത്തി​ന് കീ​ഴി​ൽ ക​ർ​ണാ​ട​ക ടൂ​റി​സം വ​കു​പ്പ് പ​ദ്ധ​തി ആ​സൂ​ത്ര​ണം, അ​നു​യോ​ജ്യ​മാ​യ ഇ​ക്കോ-​ടൂ​റി​സം മോ​ഡ​ലു​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പ്, ന​ട​പ്പാ​ക്ക​ൽ ത​ന്ത്ര​ങ്ങ​ൾ, സു​സ്ഥി​ര ടൂ​റി​സം രീ​തി​ക​ൾ എ​ന്നി​വ​യി​ലെ അ​നു​ഭ​വം പ​ങ്കി​ടും.

‘‘മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ അ​നു​ഭ​വം പ​ഠി​ക്കു​ക​യും മാ​തൃ​ക​യു​ടെ അ​നു​യോ​ജ്യ​മാ​യ ഘ​ട​ക​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ്രോ​ത്സാ​ഹ​ന​ജ​ന​ക​മാ​ണ്. ഝാ​ർ​ഖ​ണ്ഡി​ലെ ഇ​ക്കോ-​ടൂ​റി​സം വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കാ​ൻ ക​ർ​ണാ​ട​ക ത​ങ്ങ​ളു​ടെ വൈ​ദ​ഗ്ധ്യ​വും മി​ക​ച്ച രീ​തി​ക​ളും പ​ങ്കി​ടാ​ൻ ത​യാ​റാ​ണ്’’ -ജോ​ർ​ജ് പ​റ​ഞ്ഞു.

ടൂ​റി​സം വ​ള​ർ​ച്ച പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, പ്രാ​ദേ​ശി​ക തൊ​ഴി​ൽ, സു​സ്ഥി​ര സാ​മ്പ​ത്തി​ക വി​ക​സ​നം എ​ന്നി​വ​യു​മാ​യി കൈ​കോ​ർ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കോ ടൂ​റി​സ​ത്തി​ലും സു​സ്ഥി​ര ടൂ​റി​സ​ത്തി​ലും ക​ർ​ണാ​ട​ക​യു​ടെ സം​രം​ഭ​ങ്ങ​ൾ ത​ന്റെ സം​സ്ഥാ​ന​ത്തി​ന് വി​ല​പ്പെ​ട്ട പാ​ഠ​ങ്ങ​ൾ ന​ൽ​കി​യെ​ന്ന് ഝാ​ർ​ഖ​ണ്ഡ് ടൂ​റി​സം മ​ന്ത്രി സു​ദി​വ്യ കു​മാ​ർ പ​റ​ഞ്ഞു.

‘‘ക​ർ​ണാ​ട​ക​യു​ടെ അ​നു​ഭ​വ​ങ്ങ​ളും മി​ക​ച്ച രീ​തി​ക​ളും പ​ഠി​ക്കാ​നും ഝാ​ർ​ഖ​ണ്ഡി​ന്റെ പാ​രി​സ്ഥി​തി​ക, ടൂ​റി​സം സാ​ധ്യ​ത​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​ക്കാ​ൻ ക​ഴി​യു​ന്ന മാ​തൃ​ക​ക​ൾ തി​രി​ച്ച​റി​യാ​നും ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. ക​ർ​ണാ​ട​ക​യു​മാ​യു​ള്ള ഈ ​സ​ഹ​ക​ര​ണം ഉ​ട​ൻ ത​ന്നെ ഔ​പ​ചാ​രി​ക​മാ​ക്കാ​നും അ​ടു​ത്ത ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും ഞ​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കു​ന്നു’’ സു​ദി​വ്യ കു​മാ​ർ പ​റ​ഞ്ഞു.വി​ജ​യ​ക​ര​മാ​യ ടൂ​റി​സം വി​ക​സ​ന​ത്തി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന​തി​ന​പ്പു​റം പ്രാ​ദേ​ശി​ക പ​രി​സ്ഥി​തി, സ​മൂ​ഹ​ങ്ങ​ൾ, സ​ന്ദ​ർ​ശ​ക അ​നു​ഭ​വം, ദീ​ർ​ഘ​കാ​ല ല​ക്ഷ്യ​സ്ഥാ​ന മാ​നേ​ജ്മെ​ന്റ് എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന് സം​യോ​ജി​ത സ​മീ​പ​നം ആ​വ​ശ്യ​മാ​ണെ​ന്ന് ക​ർ​ണാ​ട​ക ടൂ​റി​സം സെ​ക്ര​ട്ട​റി ഡോ. ​രാം പ്ര​സാ​ത് മ​നോ​ഹ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Jharkhand to implement Karnataka model tourism project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.