കർണാടക കോൺഗ്രസ് പ്രതിഷേധിച്ചു
ബംഗളൂരു: എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ റാലിയിൽ പ്രസംഗിച്ച വേദിയിൽ നടന്ന ശുദ്ധീകരണ ചടങ്ങിനെക്കുറിച്ചുള്ള പരാമർശത്തിൽ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെതിരെ കർണാടക കോൺഗ്രസ് ബുധനാഴ്ച ഫ്രീഡം പാർക്കിൽ പ്രതിഷേധ പ്രകടനം നടത്തി.
കെ.പി.സി.സി അധ്യക്ഷൻ ബി.കെ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, മറ്റ് നേതാക്കള്‍, പാർട്ടി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാക്കളുടെ സമ്മർദ്ദം മൂലമാണ് രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും കുറ്റക്കാരായ ബി.ജെ.പി പ്രവർത്തകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അവർക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാക്കള്‍ പ്രതികാര രാഷ്ട്രീയത്തെ അപലപിക്കുകയും എഫ്.ഐ.ആർ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉത്തരാഖണ്ഡിലെ ഹൽദ്വാനി മൈതാനിയിൽ നടന്ന ശുദ്ധീകരണ പ്രവൃത്തി ഖാർഗെയെയും ദലിത് സമൂഹത്തെയും അപമാനിക്കുന്നതായിരുന്നു.
രാഹുല്‍ ഗാന്ധി ഈ വിഷയം ഉന്നയിക്കുകയും എസ്.സി/എസ്/ടി നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബി.ജെ.പി സര്‍ക്കാര്‍ നടപടിയെടുക്കുന്നതിന് പകരം അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തു.
സത്യത്തിലൂടെയും അഹിംസയിലൂടെയും പോരാടുന്ന പാരമ്പര്യം തങ്ങൾക്കുണ്ടെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കില്ലെന്നും ഹരിപ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്നാണ് ലജ്ജാകരമായ ഈ പ്രവൃത്തിയിൽ ഏർപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യം, സമത്വം, അഭിമാനം എന്നിവയുടെ തത്വങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ പ്രതിഷേധമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ നൂറ് കേസുകൾ ഫയൽ ചെയ്യാന്‍ സാധിക്കും. പക്ഷേ അദ്ദേഹത്തെ ഭീഷണിപ്പെടുത്താൻ സാധിക്കില്ല. പോരാട്ട വീര്യം അദ്ദേഹത്തിന്റെ രക്തത്തില്‍ കലര്‍ന്ന് കിടക്കുന്നു.
തലമുറകളായി രാജ്യത്തിനുവേണ്ടി സേവനം ചെയ്ത പരമ്പര്യം അദ്ദേഹത്തിനുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശുദ്ധീകരണ പ്രവൃത്തി രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിന് അപമാനമാണ് എന്നും ഈ പ്രവൃത്തിക്ക് ബി.ജെ.പി ഖാർഗെയോട് മാത്രമല്ല രാജ്യത്തോട് മുഴുവൻ മാപ്പ് പറയണം എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.