തകർന്ന ബംഗ്ലാവ്, ഡോ. എസ്. രാധാകൃഷ്ണൻ
ഇന്ന് ദേശീയ അധ്യാപക ദിനം; മഴയിൽ തകർന്ന ഡോ. എസ്. രാധാകൃഷ്ണൻ മ്യൂസിയം അടഞ്ഞുതന്നെ
മൈസൂരു: മുൻ രാഷ്ട്രപതിയും പ്രശസ്ത തത്ത്വചിന്തകനുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ സ്മരണയിൽ മൈസൂരു സർവകലാശാലയുടെ കീഴിലുള്ള മ്യൂസിയം കെട്ടിടം തകർച്ചയെ തുടർന്ന് അടഞ്ഞു കിടക്കുന്നു. ഈ വർഷം ജൂണിൽ കനത്ത മഴ ആഘാതമേല്പിച്ച പൈതൃക കെട്ടിട ഭാഗങ്ങൾ നന്നാക്കാൻ പണമില്ലാതെ ബന്ധപ്പെട്ട വകുപ്പുകളുമായി കത്തിടപാടിലാണ് സർവകലാശാല.
മൈസൂരു സർവകലാശാലയിൽ തത്വശാസ്ത്ര വിഭാഗം അധ്യാപകനായ 1918-1921 കാലത്ത് രാധാകൃഷ്ണൻ താമസിച്ചിരുന്ന സരസ്വതിപുരത്തെ നൂറ്റാണ്ട് പഴക്കമുള്ള ബംഗ്ലാവാണ് മൈസൂരു സർവകലാശാല ഡോ. എസ്. രാധാകൃഷ്ണൻ സെന്റർ ഫോർ ഫിലോസഫി ആൻഡ് ഇന്ത്യൻ കൾച്ചർ എന്ന സ്ഥാപനമാക്കിയത്. ഇതിനായി 2016ൽ നവീകരണ പ്രവൃത്തികൾ നടത്തിയിരുന്നു. 1916ൽ സർവ്വകലാശാല സ്ഥാപിതമാവും മുമ്പേയുള്ളതാണ് ഈ കെട്ടിടം.
ബംഗ്ലാവിന്റെ ഇടതുവശത്തെ ഒരു ഭാഗം തകർന്നും ഉൾഭാഗത്തെ പ്ലാസ്റ്റർ പലയിടത്തും അടർന്നുവീണും കിടക്കുകയാണ്. ഡോ. രാധാകൃഷ്ണനുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, പുരാവസ്തുക്കൾ, വ്യക്തിപരമായ വസ്തുക്കൾ, രചനകൾ എന്നിവ പ്രദർശിപ്പിച്ച മ്യൂസിയമായാണ് കേന്ദ്രം പ്രവർത്തിച്ചു പോന്നത്.
വിദ്യാർഥികൾ, ഫാക്കൽറ്റി അംഗങ്ങൾ, ഗവേഷണ പണ്ഡിതന്മാർ, സന്ദർശകർ എന്നിവർ പതിവായി ഈ കേന്ദ്രം ഉപയോഗിച്ചിരുന്നു. തത്ത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായ മൗലാനാ അബുൽ കലാം ആസാദിന്റെ ശില്പരൂപത്തിന് പുറമേ ഏകദേശം 2000 പുസ്തകങ്ങളും മാസികകളും ഇവിടെ സൂക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.