പ്രതീകാത്മക ചിത്രം
ബേഡ ബ്രോ കാമ്പയ്നുകൾ ശക്തമാക്കി പൊലീസ്
ബംഗളൂരു: വിദ്യാര്‍ഥികൾക്കിടയിൽ മയക്കുമരുന്ന് വസ്തുക്കളുടെ വിൽപ്പനയും ഉപഭോഗവും തടയുക എന്ന ലക്ഷ്യത്തോടെ 'ബേഡ ബ്രോ', 'റെയ്ശ് ' കാമ്പെയ്നുകൾ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ ഈസ്റ്റ് ഡിവിഷൻ പൊലീസ് പരിശോധനകൾ ശക്തമാക്കി. മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടലുകൾ, പലചരക്ക്, സ്റ്റേഷനറി ഔട്ട്ലെറ്റുകൾ, മൊബൈൽ ഷോപ്പുകൾ, ഐസ്ക്രീം പാർലറുകൾ, സെറോക്സ് സെന്ററുകൾ എന്നിവയുൾപ്പെടെ 575 കടകളും വാണിജ്യ സ്ഥാപനങ്ങളും പൊലീസ് സംഘങ്ങൾ പരിശോധന നടത്തി.
സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് ആക്ട് (സി.ഒ.ടി.പി.എ) പ്രകാരം 232 പെറ്റി കേസുകളും 282 കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തു. നാല് മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും സംശയാസ്പദമായ 305 പേരെ ചോദ്യം ചെയ്യുകയും സംശയാസ്പദമായ 27 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
വിദ്യാര്‍ഥികളുടെ സുരക്ഷ, മയക്കുമരുന്ന് ദുരുപയോഗം, സംശയാസ്പദമായ പ്രവർത്തനങ്ങൾ, കാമ്പസുകളിലെ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവൽക്കരണം നൽകുന്നതിനായി പൊലീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളുമായും മാനേജ്മെന്റുകളുമായും കൂടിക്കാഴ്ചകള്‍ നടത്തി. വിദ്യാര്‍ഥികളെ മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റും സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.