സതീഷ്
ക്ഷേത്ര ഭണ്ഡാരം മോഷ്ടിച്ചു; മലയാളി യുവാവ് അറസ്റ്റിൽ
മംഗളൂരു: പുത്തൂർ ബെട്ടാംപടി മഹാലിംഗേശ്വര ക്ഷേത്രത്തിൽനിന്ന് കാണിക്കവഞ്ചി മോഷ്ടിച്ച കേസിൽ മലയാളി യുവാവിനെ പുത്തൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി കെ. സതീഷാണ് (31) അറസ്റ്റിലായത്.
കഴിഞ്ഞ മാസം 25ന് രാവിലെയാണ് ക്ഷേത്രത്തിന് പുറത്ത് സൂക്ഷിച്ചിരുന്ന സംഭാവനപ്പെട്ടി കാണാതാകുന്നത്. പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ക്ഷേത്ര അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 24ന് രാത്രി അജ്ഞാതൻ സംഭാവനപ്പെട്ടി എടുത്ത് ഓടിപ്പോയതായി കണ്ടെത്തി. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് സംഘം വിവിധ സൂചനകൾ പിന്തുടർന്ന് കാസർകോട് കിന്നിഗാരു, ബദിയടുക, അഡൂർ എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. അന്തർ സംസ്ഥാന മോഷണങ്ങളിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന സതീഷിനെ ബദിയടുകയിൽനിന്ന് അറസ്റ്റ് ചെയ്തു.
ബദിയടുക പൊലീസ് സ്റ്റേഷനിലടക്കം മോഷണവുമായി ബന്ധപ്പെട്ട് സതീഷിനെതിരെ ഇതിനകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.