പട്ന മലയാളി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പട്ന: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എയിംസ് പട്ന മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ എയിംസ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ പ്രഫ. രാജു അഗർവാൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് സുജീഷ് എൻ.എസ് അധ്യക്ഷത വഹിച്ചു.

ഡീൻ അക്കാദമിക് ഡോ. പൂനം ബദാനി, മെഡിക്കൽ സൂപ്രണ്ട് ഡോ. അമിത് രാജ്, ബ്ലഡ് ബാങ്ക് മേധാവി ഡോ. ബങ്കിംദാസ്, ചീഫ് നഴ്സിംഗ് ഓഫീസർ ഡോ. രതീഷ് നായർ, അസോസിയേഷൻ സെക്രട്ടറി സിനോജ് തോമസ് എന്നിവർ സംസാരിച്ചു.

എയിംസ് നഴ്സിങ് യൂനിയൻ പ്രവർത്തകർ ഉൾപ്പെടെ 50ലധികം പേർ രക്തദാനം നടത്തി. 



Tags:    
News Summary - Patna Malayali Association organized a blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.