ബംഗളൂരു: നമ്മ മെട്രോ ട്രെയിനിൽ ഭക്ഷണം കഴിച്ച യാത്രക്കാരിക്ക് പിഴയിട്ട് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ. കഴിഞ്ഞദിവസം മാധവാര സ്റ്റേഷനിൽനിന്ന് മാഗഡി റോഡ് സ്റ്റേഷനിലേക്ക് യാത്ര ചെയ്ത യാത്രക്കാരിക്കാണ് 500 രൂപ പിഴ അടക്കേണ്ടി വന്നത്. യാത്രക്കാരി ഭക്ഷണം കഴിക്കുന്നത് സഹയാത്രികരിലൊരാൾ വിഡിയോയിൽ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. ഈ വിഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി.
മെട്രോ പരിസരത്തോ ട്രെയിനിനകത്തോ ഭക്ഷണം കഴിക്കുന്നതും പാനീയങ്ങൾ കുടിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബി.എം.ആർ.സി.എൽ അധികൃതർ മുന്നറിയിപ്പ് നൽകി. മെട്രോയിലെ വൃത്തി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.