ബംഗളൂരു: ജമാഅത്തെ ഇസ്‌ലാമി കേരള ബംഗളൂരു സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ബംഗളൂരു റമദാൻ സംഗമം ഫെബ്രുവരി 21 ശനിയാഴ്ച ബംഗളൂരു പാലസ് ഗ്രൗണ്ട്‌സിലെ പാലസ് ശീഷ് മഹലിൽ നടക്കും.
‘നീതിക്ക് സാക്ഷികളാവുക’ എന്നതാണ് ഈ വർഷത്തെ പ്രമേയം. കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ, ബി.ഡി.എ ചെയർമാനും എം.എൽ.എയുമായ എൻ.എ. ഹാരിസ്, ശിവാജിനഗർ എം.എൽ.എ റിസ്‌വാൻ അർഷാദ്, ജെ.ഐ.എച്ച് കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ജെ.ഐ.എച്ച് കേരള, ബംഗളൂരു സിറ്റി പ്രസിഡന്‍റ് ഷമീർ മുഹമ്മദ്, മസ്ജിദുറഹ്മ പെരുമ്പിലാവ് ഖത്തീബ് സലീം മമ്പാട്, ഐ.ഇ.സി.ഐ ഹയർ എജുക്കേഷൻ ബോർഡ് ഡയറക്ടർ അഡ്വ. മുബഷിർ അസ്ഹരി എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.
കുട്ടികള്‍ക്ക് മാത്രമായി ‘കിഡ്‌സ് റമദാൻ മീറ്റ്’ സംഘടിപ്പിക്കും. കുട്ടികളിൽ റമദാന്‍റെ സന്ദേശം എത്തിക്കുന്നതിനായി വൈവിധ്യമാർന്ന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കിഡ്‌സ് ഇഫ്താർ, റമദാൻ ക്വിസ്, കാലിഗ്രാഫി വർക് ഷോപ്പ്, മൂല്യാധിഷ്ഠിത കളികൾ, ‘മൈ റമദാൻ’ സ്പെഷൽ സെഷൻ എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.