ബംഗളൂരു: യുവ കര്‍ഷകര്‍ ജീവിത പങ്കാളികളെ കണ്ടെത്താന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ കര്‍ഷക വിവാഹം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എ. എച്ച്.ഡി. രംഗനാഥ് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതി.
തന്റെ മണ്ഡലമായ കുനിഗൽ താലൂക്ക് ഗ്രാമീണ മേഖലയാണ്. കൃഷിയാണ് മിക്കവരുടെയും ജീവിതോപാധി. യുവ കര്‍ഷകരെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ല.
30 വയസ് പൂര്‍ത്തിയായ നിരവധി യുവാക്കള്‍ അവിവാഹിതരായി തുടരുന്നു.
അതിനാല്‍ യുവ കര്‍ഷകരെ വിവിഹം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പദവിയും അലവൻസും പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കത്തില്‍ പരമര്‍ശിക്കുന്നു.
ഗ്രാമീണ മേഖലയിലെ യുവ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും കാര്‍ഷിക വൃത്തി ഉപജീവനമാര്‍ഗമായി സ്വീകരിച്ചര്ച്ചവര്ക്കും നടപടി സഹായകരമാകുമെന്ന് രംഗനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.