റോ​ഡ് സു​ര​ക്ഷ: 378 സൈ​ല​ൻ​സ​റു​ക​ൾ മൈ​സൂ​രു പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു

ബം​ഗ​ളൂ​രു: ദേ​ശീ​യ റോ​ഡ് സു​ര​ക്ഷ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി മൈ​സൂ​രു പൊ​ലീ​സ് ന​ട​ത്തി​യ സ്പെ​ഷ​ല്‍ ഡ്രൈ​വി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി​യ 378 സൈ​ല​ൻ​സ​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഈ ​സൈ​ല​ൻ​സ​റു​ക​ൾ ല​ളി​ത മ​ഹ​ൽ റോ​ഡി​ലെ പൊ​ലീ​സ് കാ​ന്‍റീ​ന്‍ പ​രി​സ​ര​ത്ത് റോ​ഡ് റോ​ള​ർ ഉ​പ​യോ​ഗി​ച്ച് ന​ശി​പ്പി​ച്ചു. 1988 ലെ ​ഇ​ന്ത്യ​ൻ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ആ​ക്ട് പ്ര​കാ​രം മോ​ട്ടോ​ര്‍ യാ​ത്ര​ക്കാ​ർ​ക്ക് ച​ലാ​ൻ ചു​മ​ത്തി.

വി​വി​ധ ട്രാ​ഫി​ക് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​ക​ളി​ല്‍നി​ന്നാ​ണ് ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്. യ​ഥാ​ക്ര​മം ദേ​വ​രാ​ജ ട്രാ​ഫി​ക് പൊ​ലീ​സ് സ്റ്റേ​ഷ​ൻ (26 എ​ണ്ണം ), കെ.​ആ​ർ. ട്രാ​ഫി​ക് പൊ​ലീ​സ് സ്റ്റേ​ഷ​ൻ (59 എ​ണ്ണം ), എ​ൻ.​ആ​ർ. ട്രാ​ഫി​ക് പൊ​ലീ​സ് സ്റ്റേ​ഷ​ൻ (50എ​ണ്ണം), സി​ദ്ധാ​ർ​ഥ ന​ഗ​ർ ട്രാ​ഫി​ക് പൊ​ലീ​സ് സ്റ്റേ​ഷ​ൻ (43 എ​ണ്ണം), വി.​വി. പു​രം ട്രാ​ഫി​ക് പൊ​ലീ​സ് സ്റ്റേ​ഷ​ൻ (200 എ​ണ്ണം ). ആ​ശു​പ​ത്രി​ക​ൾ, സ്കൂ​ളു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ​യു​ടെ സ​മീ​പ​ത്ത് അ​മി​ത​മാ​യ ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്ക​ല്‍ , രാ​ത്രി വൈ​കി​യു​ള്ള മ​ത്സ​ര​യോ​ട്ട​ങ്ങ​ള്‍, അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

രൂ​പ​മാ​റ്റം വ​രു​ത്തി​യ സൈ​ല​ൻ​സ​റു​ക​ൾ ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ന്ന​ത് മു​തി​ര്‍ന്ന വ​രെ​യാ​ണ്. പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് ട്രാ​ഫി​ക്, ലോ​ക്ക​ൽ പൊ​ലീ​സ് സം​ഘ​ങ്ങ​ള്‍ പ​രി​ശോ​ധ​ന​ക്കാ​യി ചെ​ക്പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കു​ക​യും സം​ശ​യാ​സ്പ​ദ​മാ​യ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. ശ​ബ്ദം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള രൂ​പ​മാ​റ്റം , ആ​ഫ്റ്റ​ർ മാ​ർ​ക്ക​റ്റ് ഫ്രീ-​ഫ്ലോ യൂ​നി​റ്റു​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​സാ​ധാ​ര​ണ​മാ​യ ശ​ബ്ദം ഉ​ണ്ടാ​ക്കു​ന്ന​തും എ​മി​ഷ​ൻ, സൗ​ണ്ട് മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ളെ​യാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ദേ​ശീ​യ റോ​ഡ് സു​ര​ക്ഷ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​പ​റേ​ഷ​ൻ ന​ട​ത്തി​യ​തെ​ന്ന് ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ (ക്രൈം ​ആ​ൻ​ഡ് ട്രാ​ഫി​ക്) കെ.​എ​സ്. സു​ന്ദ​ർ രാ​ജ് പ​റ​ഞ്ഞു. കേ​ടു​പാ​ടു​ക​ളു​ള്ള​തും രൂ​പ​മാ​റ്റം വ​രു​ത്തി​യ സൈ​ല​ൻ​സ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സീ​മ ല​ഡ്ക​ർ, ട്രാ​ഫി​ക് എ.​സി.​പി. ശി​വ​ശ​ങ്ക​ർ, കൃ​ഷ്ണ​രാ​ജ ട്രാ​ഫി​ക് ഇ​ൻ​സ്പെ​ക്ട​ർ മ​ഹാ​ദേ​വ​സ്വാ​മി, സി​ദ്ധാ​ർ​ഥ​ന​ഗ​ർ ട്രാ​ഫി​ക് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ധ​ർ നാ​യ​ക്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ഭു, വി.​വി. പു​രം ട്രാ​ഫി​ക് ഇ​ൻ​സ്പെ​ക്ട​ർ ലാ​വ, ന​ര​സിം​ഹ​രാ​ജ ട്രാ​ഫി​ക് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി​ദ്ധേ​ഷ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഓ​പ​റേ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Road Safety: Mysore Police seize 378 silencers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.