സെ​പ്റ്റി​ക് ടാ​ങ്കി​ൽ ശ്വാ​സം മു​ട്ടി മ​രി​ച്ച​വ​ർ

സെ​പ്റ്റി​ക് ടാ​ങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ടുപേർ മരിച്ചു

ബം​ഗ​ളൂ​രു: ക​ല​ബു​റ​ഗി ജി​ല്ല​യി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ശ്വാ​സം​മു​ട്ടി ര​ണ്ടു പേ​ർ മ​രി​ച്ചു. ഹി​രാ​പു​ർ പ്ര​ദേ​ശ​ത്തെ ബാ​ബ​ല​ദ റോ​ഡി​ന് സ​മീ​പ​മു​ള്ള മ​ദ​ര​സ​ന​ഹ​ള്ളി​യി​ലെ വീ​ട്ടി​ലാ​ണ് ശി​വ​കു​മാ​ർ ന​ന്ദു​ർ​ക്ക​ർ (51), സു​ഹൃ​ത്ത് ര​ത്ത​ൻ ഹോ​ട്ക​ർ (58) എ​ന്നി​വ​ർ മ​രി​ച്ച​ത്.

ശി​വ​കു​മാ​ർ ന​ന്ദു​ർ​ക്ക​ർ രാ​വി​ലെ വൃ​ത്തി​യാ​ക്കാ​ൻ സെ​പ്റ്റി​ക് ടാ​ങ്കി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. ര​ത്ത​ൻ ഹോ​ട്ക​റും പി​ന്നാ​ലെ ഇ​റ​ങ്ങി. ഇ​രു​വ​രും ശ്വാ​സം​മു​ട്ടി മ​രി​ച്ചു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളും നേ​ര​ത്തെ സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്ക​ൽ ജോ​ലി​ക​ൾ ഒ​രു​മി​ച്ച് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​വ​രു​മാ​ണ്. ശി​വ​കു​മാ​ർ ന​ന്ദൂ​ർ​ക്ക​ർ മ​ദ​ര​സ​ന​ഹ​ള്ളി​യി​ലെ താ​മ​സ​ക്കാ​ര​നാ​ണ്.

ര​ത്ത​ൻ ഹോ​ത്ക​ർ ഇ​ന്ദി​രാ ന​ഗ​റി​ലാ​യി​രു​ന്നു താ​മ​സം. അ​ശോ​ക് ന​ഗ​ർ പൊ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Two people died while cleaning a septic tank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.