ഇസ്രായേൽ/ജെറുസലേം ബസുകൾ
മംഗളൂരു: മൂഡബിദ്രി - കിന്നിഗോളി - കടീല്‍ - മുല്‍ക്കി റൂട്ടില്‍ സർവിസ് നടത്തുന്ന ‘ഇസ്രായേല്‍ ട്രാവത്സ്’ ബസിന്റെ പേര് ജറുസലേം എന്ന് മാറ്റി ഉടമ. സമൂഹ മാധ്യമങ്ങളിലെ വിമർശനങ്ങള്‍ക്ക് പിന്നാലെയാണ് ലെസ്റ്റർ കട്ടീല്‍ 12 വർഷങ്ങളായുള്ള തന്റെ ബസിന്റെ പേര് മാറ്റിയത്. ബസിൽ തൊഴിലാളി കൂടിയാണ് ലെസ്റ്റർ. ഇസ്രായേല്‍ ട്രാവത്സ് എന്ന പേരിനെതിരെ നടപടിയെടുക്കണമെന്ന് സമൂഹ മാധ്യമങ്ങളില്‍ ആവശ്യം ശക്തമായതോടെ പൊലീസ് വെച്ച നിർദേശം ഉടമ അനുസരിക്കുകയായിരുന്നു.
ലെസ്റ്റർ കട്ടീലിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ചിലര്‍ ഉന്നയിച്ചു. പേര് മാറ്റാൻ പൊലീസ് സമ്മർദമുണ്ടായിട്ടില്ലെന്നും ഇസ്രായേല്‍ ട്രാവത്സ് എന്ന പേരില്‍ ആളുകള്‍ക്ക് പ്രശ്നങ്ങളുള്ളത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ലെസ്റ്റർ കട്ടീല്‍ പറഞ്ഞു. ഇസ്രായേലാണ് തനിക്ക് നല്ലൊരു ജീവിതം നല്‍കിയത്. പുണ്യഭൂമിയായ ജറുസലേം സ്ഥിതി ചെയ്യുന്ന രാജ്യമാണത്. ഞാൻ ഇസ്രായേലിലെ ജീവിതരീതി ഇഷ്ടപ്പെടുന്നതിനാലാണ് ഇസ്രായേല്‍ ട്രാവത്സ് എന്ന് പേരിട്ടത്. സോഷ്യല്‍ മീഡിയയിലെ കമന്റുകളില്‍ തനിക്ക് സങ്കടം തോന്നിയെന്നും ലെസ്റ്റർ കട്ടീല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.