സമിത്ത്
മംഗളൂരു: മൂഡബിദ്രിയിലെ ഹിന്ദു ജാഗരണ വേദികെ (എച്ച്.ജെ.വി) നേതാവിന്റെ മൊബൈൽ ഫോണിൽനിന്ന് ഏകദേശം 50 അശ്ലീല വിഡിയോകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂഡ്ബിദ്രി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമിത്ത് രാജ് ധരേഗുഡ്ഡെക്കെതിരെയാണ് മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡിയുടെ നിർദേശത്തെ തുടർന്ന് അന്വേഷണം.
കഴിഞ്ഞ വർഷം മൂഡ്ബിദ്രി താലൂക്കിലെ മിജാറിനടുത്ത് ദേശീയ പാത 169ൽ സ്വകാര്യ ബസും ഇരുചക്രവാഹനവും ഉൾപ്പെട്ട അപകടത്തിൽ പരിക്കേറ്റ സുമിത്രക്കും മകൾ സാൻവിക്കും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സമിത് രാജ് സ്വകാര്യ ബസ് ഉടമയെ സമ്മർദത്തിലാക്കിയിരുന്നു. ബസ് ഉടമ സമിത് രാജിനെതിരെ പണം തട്ടിയെടുക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി മൂഡ്ബിദ്രി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ മാസം 24ന് ഇതുസംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസിൽ സമിത് അറസ്റ്റിലായിരുന്നു.
പൊലീസ് ഇൻസ്പെക്ടർ പി.ജി. സന്ദേശ് അന്വേഷിക്കുന്നതിന്റെ ഭാഗമായി മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് അശ്ലീല വിഡിയോകൾ കണ്ടെത്തിയത്. വ്യക്തികൾക്ക് എതിരെ ഉപയോഗിക്കാവുന്ന ഉള്ളടക്കങ്ങൾ വിഡിയോകളിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.