ബംഗളൂരു: സമൂഹ മാധ്യമത്തിൽ നടി രമ്യക്കെതിരെ അശ്ലീല പരാമർശം നടത്തിയ നടൻ ദർശന്റെ ആരാധകർക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) 380 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. കമന്റുകളുടെ സ്ക്രീൻ ഷോട്ട്, രമ്യയുടെ പ്രസ്താവന, ഫോറൻസിക് ലാബ് റിപ്പോർട്ട്, മൊബൈൽ ഫോൺ, പ്രതികളുടെ കുറ്റസമ്മതം എന്നിവയടങ്ങുന്നതാണ് കുറ്റപത്രം.
ആറുപേർ കൂടി കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അവർക്കായുള്ള തിരച്ചിൽ ആരംഭിച്ചുവെന്നും പ്രതികളെ കണ്ടെത്തിയാൽ പുതിയ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. ദർശൻ പ്രതിയായ കേസിൽ സുപ്രീം കോടതിയിൽ നടന്ന സംഭവ വികാസങ്ങളെക്കുറിച്ച് രമ്യ ഇട്ട പോസ്റ്റിന് മറുപടിയായാണ് അശ്ലീല കമന്റുകൾ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.