ബംഗളൂരു: ബംഗളൂരു ലാൽ ബാഗിലെ വിശാലമായ ഉദ്യാനത്തിൽ ചുറ്റി സഞ്ചരിക്കാൻ വിനോദസഞ്ചാരികൾക്ക്, പ്രത്യേകിച്ച് നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് സ്കൂട്ടറുകൾ (ഇ-സ്കൂട്ടർ സേവനം) നൽകുന്നതിനായി ഹോർട്ടികൾച്ചർ വകുപ്പ് പദ്ധതിയിടുന്നു. ‘ഫെച്ച് മൊബിലിറ്റി’ എന്ന ബ്രാൻഡിന് കീഴിൽ സ്റ്റാർട്ടപ് വോൾട്രോൺ ഡൈനാമിക്സ് പരീക്ഷണ സംരംഭം ആരംഭിച്ചു.
ലാൽബാഗ് കാണാൻ മണിക്കൂറുകളോളം നടന്ന് ക്ഷീണിച്ചിരുന്നവർ ഇലക്ട്രിക് സ്കൂട്ടറുകളിൽ രസകരമായി യാത്ര ചെയ്തുതുടങ്ങി. 20 മിനിറ്റ് യാത്രക്ക് 50 രൂപയാണ് നിരക്ക്. ഒറ്റ ചാർജിൽ 25 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഈ സ്കൂട്ടറുകൾക്ക് കഴിയും. നിലവിൽ 10 ഇ-സ്കൂട്ടറുകൾ പ്രവർത്തനക്ഷമമാണ്. വരും ദിവസങ്ങളിൽ ലാൽബാഗിന്റെ എല്ലാ ഗേറ്റുകളിലൂടെയും മുപ്പതിലധികം ഇ-സ്കൂട്ടറുകൾ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.