ബംഗളൂരു: കേരള സമാജം മല്ലേശ്വരത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്.കെ ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതികളിലേക്കുള്ള അപേക്ഷകൾ എന്നിവ നോര്‍ക്ക റൂട്ട്സിന് കൈമാറി. കേരള സമാജം, മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ, സോണൽ അഡ്വൈസറും കെ.എൻ. ഇ ട്രസ്റ്റ് വൈസ് പ്രസിഡൻറുമായ എം. രാജഗോപാൽ, ജോയന്റ് കൺവീനർ എൻ. ശിവശങ്കരൻ, ലേഡീസ് വിങ് ചെയർപേഴ്സൻ സുധ സുധീർ എന്നിവർ ചേർന്ന് ബംഗളൂരു എൻ.ആർ.കെ വികസന ഓഫിസർ റീസ രഞ്ജിത്തിന് അപേക്ഷകള്‍ കൈമാറി.
നോർക്ക കെയർ പദ്ധതിയിൽ അംഗത്വം എടുക്കുന്നതിന്റെ മുന്നോടിയായിട്ടാണ് അസോസിയേഷൻ ഭാരവാഹികൾ എൻ.ആർ. കെ. ഐഡി കാർഡിനുള്ള അപേക്ഷകൾ സമർപ്പിച്ചത്. രണ്ടുവര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയരായ പ്രവാസികള്‍ക്കുളളതാണ് എന്‍.ആര്.കെ ഐ.ഡി കാര്‍ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.