നോർക്ക റൂട്ട്സ് കേരള സമാജം നോർത്ത് വെസ്റ്റുമായി സഹകരിച്ച് നടത്തുന്ന നോർക്ക ഇൻഷുറൻസ് മേള നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: നോർക്ക റൂട്ട്സ് കേരള സമാജം നോർത്ത് വെസ്റ്റുമായി സഹകരിച്ച് നടത്തുന്ന നോർക്ക ഇൻഷുറൻസ് മേള നോർക്ക ഡെവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സമാജം ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ആർ. മുരളീധർ അധ്യക്ഷതവഹിച്ചു.
നിരവധി പേർ പുതിയ കാർഡിനും ഇൻഷുറൻസിനുമുള്ള അപേക്ഷ സമർപ്പിച്ചു. സെക്രട്ടറി അജിത് കുമാർ നായർ, ട്രഷറർ ബിജു ജേക്കബ്, ജോയന്റ് സെക്രട്ടറിമാരായ വിശ്വനാഥൻ പിള്ള, സി.പി. മുരളി, ലക്ഷ്മി എന്നിവർ നേതൃത്വം നൽകി. മേള ഒക്ടോബർ നാലുവരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.