മംഗളൂരു: വരന്റെ കുടുംബം സമ്മാനിച്ച 10 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളുമായി നവവധു കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. ശങ്കരനാരായണ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ളുറിലെ സഞ്ജീവ ഷെട്ടിയുടെ മകൻ സങ്കേത് ഷെട്ടിയാണ് (31) പരാതിക്കാരൻ.
വധുവിന്റെ കാമുകൻ മൈസൂരു സ്വദേശി കെ. നവീൻ, വധു വഡെര ഹൊബ്ലിയിലെ സ്പൂർത്തി ഷെട്ടി, പിതാവ് സതിഷ് ഷെട്ടി, മാതാവ് സുജാത ഷെട്ടി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 21നായിരുന്നു വിവാഹം.
വീട്ടിൽ വധു കൂടുതൽ സമയം നവീനുമായി ചാറ്റും വിഡിയോ കാളുമായി കഴിയുകയായിരുന്നു. തടഞ്ഞപ്പോൾ തങ്ങൾ പ്രണയത്തിലാണെന്നും അച്ഛനും അമ്മയും നിർബന്ധിച്ചിട്ടാണ് താനുമായുള്ള വിവാഹത്തിന് സമ്മതിച്ചതെന്നുമാണ് മറുപടി ലഭിച്ചത്.
രക്ഷിതാക്കളെ ബന്ധപ്പെട്ടപ്പോൾ നവീൻ അന്യജാതിക്കാരനായതിനാലാണ് വിവാഹത്തിന് തടസ്സം നിന്നതെന്ന് അറിയിച്ചു. എന്നാൽ, സ്പൂർത്തി അവസരം ഒത്തുവന്നപ്പോൾ ഇറങ്ങിപ്പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.