പുതിയ സ്ലീപ്പർ കോച്ച് ബസിന് ബംഗളൂരുവിലെ മൈസൂർ റോഡ് സാറ്റലൈറ്റ് സ്റ്റാൻഡിൽ കേളി ബംഗളൂരു അസോസിയേഷൻ പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ
ബംഗളൂരു: തലശ്ശേരി-ബംഗളൂരു പാതയിൽ പുതുതായി അനുവദിച്ച കെ.എസ്.ആർ.ടി.സി എ.സി സ്ലീപ്പർ കോച്ച് ബസിന് കന്നിയാത്രയിൽ കേളി ബംഗളൂരു അസോസിയേഷൻ പ്രവർത്തകർ സ്വീകരണം നൽകി. രാത്രി പത്തരയോടെ ബംഗളൂരുവിലെ മൈസൂർ റോഡ് സാറ്റലൈറ്റ് സ്റ്റാൻഡിൽ എത്തിയ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പൊന്നാടയണിയിക്കുകയും യാത്രക്കാർക്ക് മധുരം നൽകുകയും ചെയ്തു. കേളി സെക്രട്ടറി ജാഷിർ പന്ന്യന്നൂർ, പ്രസിഡന്റ് ഷിബു പന്ന്യന്നൂർ, ജോ. സെക്രട്ടറി റഹിസ് നടുവിനാട്, നാസർ ചെറുവാഞ്ചേരി, ട്രഷറർ നൂഹമോൾ എന്നിവർ നേതൃത്വം നൽകി.
കേളി പ്രവർത്തകരും നിരവധി ബംഗളൂരു മലയാളികളും പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പു മന്ത്രി ഗണേഷ് കുമാറിനും മുൻകൈയെടുത്ത സ്പീക്കർ ഷംസീറിനും അഭിനന്ദനങ്ങൾ അറിയിക്കുന്ന ബാനറുകൾ ഉയർത്തിയാണ് പ്രവർത്തകർ ബസിന് സ്വീകരണം നൽകിയത്. ബസ് അനുവദിക്കണമെന്ന ആവശ്യവുമായി നേരത്തേ കേളി ഭാരവാഹികളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും സ്പീക്കർക്കും നിവേദനങ്ങൾ നൽകുകയും സജീവമായി ഇടപെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.