ആനേക്കലിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം

ബംഗളൂരു: ആനേക്കലിൽ ലോകോത്തര നിലവാരമുള്ള പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതിക്ക് 2,350 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഡ് ല വാടി ഗ്രാമത്തിൽ സൂര്യ നഗർ നാലാം സ്റ്റേജ് എക്സ്റ്റൻഷനിൽ 75 ഏക്കറിലാണ് നിർമാണമെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പിനോട് വിശദ പഠന റിപ്പോർട്ട് തയാറാക്കാൻ പറഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്റ്റേഡിയത്തിൽ 80,000 പേർക്ക് ഇരിക്കാനും 24 ഇൻഡോർ, ഔട്ട് ഡോർ വിനോദങ്ങൾക്കുള്ള സൗകര്യവുമുണ്ടാകും. 3,000 ആളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഉൾപ്പെടും. ലോകോത്തര സൗകര്യത്തോടു കൂടിയ സ്റ്റേഡിയം ഇന്ത്യയിലെ വലിയ കായിക സമുച്ചയങ്ങളിൽ ഒന്നായി മാറുമെന്ന് ഭവന മന്ത്രി ബി. ഇസഡ്. സമീർ അഹമ്മദ് ഖാൻ പറഞ്ഞു.

ചിന്നസ്വാമി സ്റ്റേഡിയത്തിന് 38,000 ആളുകളെ ഉൾക്കൊള്ളാനുള്ള സൗകര്യമാണുള്ളത്. ചെറിയ നഗരങ്ങളിൽ പോലും വലിയ സ്റ്റേഡിയങ്ങളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐ.പി.എൽ വിജയാഘോഷ പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച ശേഷം സ്റ്റേഡിയം അടച്ചുപൂട്ടി. കേസ് അന്വേഷിച്ച ജസ്റ്റിസ് ജോൺ മിഷേൽ കുൻഹ കമീഷൻ മറ്റ് സ്ഥലത്തക്ക് സ്റ്റേഡിയം മാറ്റണമെന്ന് നിർദേശിച്ചിരുന്നു. 

Tags:    
News Summary - New cricket stadium in Anekal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.