ബംഗളൂരു: നാഗർഹോളെ കടുവസംരക്ഷണ കേന്ദ്രത്തിലെ സഫാരി സമയവും ഫീസ് നിരക്കും വനംവകുപ്പ് ജൂൺ ഒന്നുമുതൽ പരിഷ്കരിച്ചു. എച്ച്.ഡി കോട്ടെ താലൂക്കിലെ അന്തരസന്തേ റേഞ്ചിനുകീഴിലുള്ള കാക്കനകോട്ട്, ഹുൻസൂർ താലൂക്കിലെ വീരനഹോസഹള്ളി, കുടകിലെ നാനാച്ചി ഗേറ്റ് എന്നീ സഫാരികേന്ദ്രം സന്ദർശിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണിത്. തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നടക്കം വരുന്ന നിരവധിയാളുകൾ സമയക്കുറവുമൂലം സഫാരി ആസ്വദിക്കാൻ കഴിയാതെ നിരാശരായി മടങ്ങിയിരുന്നു.
സഫാരി സെന്ററുകളിൽ നിലവിൽ രാവിലെയും വൈകീട്ടുമായി മൂന്നുമണിക്കൂറായിരുന്നു യാത്ര.നേരത്തേ ബസിൽ മുതിർന്നവർക്ക് 865 രൂപയും കുട്ടികൾക്ക് 430 രൂപയും ജീപ്പിൽ യാത്രചെയ്യുന്നവർക്ക് 855 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. ഇതിൽ ബസിലുള്ള യാത്രക്ക് നിരക്ക് കുറച്ചും ജീപ്പ് യാത്രക്ക് നിരക്ക് കൂട്ടിയുമാണ് പുതിയ പരിഷ്കാരം.
കാക്കനകോട്ട് സഫാരി കേന്ദ്രത്തിൽ പുതിയ സമയക്രമമനുസരിച്ച് രാവിലെ ആറുമുതൽ എട്ടുവരെയും രാവിലെ 8.15 മുതൽ 10.15 വരെയും ഉച്ച 2.15 മുതൽ വൈകീട്ട് 4.15 വരെയും വൈകീട്ട് 4.30 മുതൽ 6.30 വരെയുമായിരിക്കും സഫാരിസമയം.ബസിൽ രണ്ടുമണിക്കൂർ സഫാരിക്ക് മുതിർന്നവർക്ക് 600 രൂപയും കുട്ടികൾക്ക് 300 രൂപയും ആയിരിക്കും നിരക്ക്. ജീപ്പിൽ ഒരാൾക്ക് 1000 രൂപയുമാണ്. വീരനഹോസഹള്ളിയിലെ സഫാരി സമയം രാവിലെ 6.15 മുതൽ 9.45 വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ 6.30 വരെയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.