ബാംഗ്ലൂർ കേരള സമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാതൃ ദിനാഘോഷത്തില്‍ നിന്ന്
ബംഗളൂരു: സമകാലിക ലോകത്തിലെ വെല്ലുവിളികൾ നേരിടുന്നതിൽ മക്കളെ പ്രാപ്തരാക്കുവാൻ അമ്മമാർ കൂടുതൽ ജാഗരൂകരാകേണ്ടതുണ്ടെന്നും അമ്മമാർ മക്കളുടെ സുഹൃത്തുക്കളായി മാറുകയും അവരെ സാഹോദര്യത്തോടെയും ഉദാരതയോടെയും അനുകമ്പയോടെയും പെരുമാറുവാനും ഒപ്പം തന്നെ സ്വാതന്ത്ര്യബോധത്തോടെയും ആത്മശക്തിയോടെയും മുന്നോട്ടുപോകുവാനും മക്കളെ പര്യാപ്തമാക്കണമെന്നും പ്രമുഖ പരിശീലകനും മോട്ടിവേറ്ററുമായ ശോഭൻ ജോർജ് എബ്രഹാം അഭിപ്രായപ്പെട്ടു.
ബാംഗ്ലൂർ കേരള സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച മാതൃ ദിനാഘോഷം ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സമാജം വനിതാ വിഭാഗം ചെയർപേർസൻ സുധ വിനേഷ് അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ, കേരള സമാജം ഐ.എ.എസ് അക്കാദമി മുഖ്യ ഉപദേഷ്ടാവ് ഗോപകുമാർ ഐ.ആർ.എസ്, വനിതാ വിഭാഗം വൈസ് ചെയർപേർസൻ ദിവ്യ മുരളി, അജിത, പ്രോഗാം കൺവീനർ സുധ വിനേഷ്, സുജ ഗോപകുമാർ, ജോയിന്റ് കൺവീനർ അംബിക സുരേഷ്, പ്രിയദർശിനി, ഫിനാൻസ് കൺവീനർ ഷൈമ രമേഷ്, കന്റോണ്‍മെന്റ് സോൺ ചെയർപേഴ്സൻ ലൈല രാമചന്ദ്രൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, ട്രഷറർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
കേരള സമാജം മുൻ ഭാരവാഹികളായിരുന്ന മുതിർന്ന അമ്മമാരായ നളിനി ദാസ്, രാധാ നായർ, രോഹിണി വാസുദേവൻ, സുമതി തങ്കപ്പൻ, സരസ്വതി, പദ്മവതി എന്നിവരെ ആദരിച്ചു. ശുഭ ദിനേഷ് അവതരിപ്പിച്ച ഏക പത്ര നാടകം ‘ആരുടെ പതാക’, സംഗീത സന്ധ്യ, അത്താഴ വിരുന്ന് എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.