ബംഗളൂരു: സംസ്ഥാന മന്ത്രിസഭയിലെ 20ൽ അധികം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വിദേശപഠന യാത്രക്കൊരുങ്ങുന്നു. ബുധനാഴ്ച ആരംഭിക്കുന്ന വിദേശ പര്യടനം മാര്‍ച്ച് മൂന്നിന് അവസാനിക്കും. ആസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്കാണ് സംഘം യാത്ര ചെയ്യുന്നത്.
മൃഗസംരക്ഷണ മന്ത്രി കെ. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സി. പുട്ടരംഗ ഷെട്ടി, രാഘവേന്ദ്ര ഹിറ്റ്നാൽ, എച്ച്.ഡി. തമ്മയ്യ, ഹമ്പനഗൗഡ ബദർലി, ബി. ദേവേന്ദ്രപ്പ, ബി.എം. നാഗരാജ, യശ്വന്തരായഗൗഡ പാട്ടീൽ, ജെ.ടി. പാട്ടീൽ, അല്ലാമപ്രഭു പാട്ടീൽ, ബസവനഗൗഡ ദഡ്ഡാല്, എ.ആര്. കൃഷ്ണമൂര്‍ത്തി, എൻ.എച്ച്. കൊനെറെഡ്ഡി, ബസവനഗൗഡ തുരുവിഹാൾ എന്നിവര്‍ ഉൾപ്പെടും. വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ എം.എല്‍.എമാരുടെ യാത്രക്കെതിരെ പ്രതിഷേധമുയര്‍ത്തി. എം.എല്‍.എമാര്‍ നടത്തുന്നത് സ്വകാര്യയാത്രയാണെന്നും സര്‍ക്കാര്‍ യാത്രയുടെ ചെലവുകള്‍ വഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വിഷയത്തില്‍ പ്രതികരിച്ചു.
മൃഗസംരക്ഷണ വകുപ്പാണ് സന്ദർശനം സംഘടിപ്പിക്കുന്നതെന്ന് നിയമസഭാംഗങ്ങൾ അവകാശപ്പെട്ടു. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് പ്രതിനിധി സംഘം ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.