മംഗളൂരുവിൽ 3,800 കോടിയുടെ പദ്ധതികൾക്ക് തുടക്കമിട്ട് മോദി

ബംഗളൂരു: മംഗളൂരുവില്‍ 3,800 കോടി രൂപയുടെ എട്ടു പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മംഗളൂരു കുളൂര്‍ ഗോള്‍ഡ്ഫിഞ്ച് സിറ്റി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. കേന്ദ്രത്തിലും കര്‍ണാടകയിലും പൊതുജനങ്ങള്‍ക്കായി ഇരട്ട എൻജിന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ കര്‍ണാടകയുടെ വികസനത്തിന് കൂടുതല്‍ കരുത്ത് പകരുമെന്നും ഇതോടെ ഇന്ത്യന്‍ തുറമുഖങ്ങളുടെ ശേഷി ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

'തുറമുഖങ്ങളുടെ വികസനം വികസനത്തിന്റെ പ്രധാന മന്ത്രമായി രാജ്യം മാറ്റിയിരിക്കുന്നു. ഈ ശ്രമങ്ങള്‍ കാരണം വെറും എട്ടുവര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ തുറമുഖങ്ങളുടെ ശേഷി ഇരട്ടിയായി. അത്യാധുനിക സാങ്കേതികവിദ്യയാണ് മംഗളൂരു തുറമുഖത്ത് നടപ്പാക്കുന്നത്. ഈ പദ്ധതികള്‍ മൂലം ബിസിനസും തൊഴിലും സൃഷ്ടിക്കപ്പെടും'- അദ്ദേഹം പറഞ്ഞു.

കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര പാര്‍ലമെന്ററി കാര്യ-കല്‍ക്കരി മന്ത്രി പ്രൾഹാദ് ജോഷി, മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, നളിന്‍ കുമാര്‍ കട്ടീല്‍ എം.പി, മന്ത്രിമാരായ എസ്. അംഗര, കോട്ട ശ്രീനിവാസ് പൂജാരി, വി. സുനില്‍കുമാര്‍, മേയര്‍ പ്രേമാനന്ദ ഷെട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Modi has started 3,800 crore projects in Mangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.