ബംഗളൂരു: വിദൂര പ്രദേശങ്ങളിൽ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനായി കർണാടക സർക്കാർ സംസ്ഥാനത്തുടനീളം മൊബൈൽ ഹെൽത്ത് യൂനിറ്റുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സമൂഹങ്ങൾക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങൾ നൽകുന്നതിനാണ് ഈ യൂനിറ്റുകൾ. സർക്കാർ ഉത്തരവ് പ്രകാരം, പദ്ധതിക്ക് 15.97 കോടി രൂപയുടെ ബജറ്റ് അനുവദിച്ചിട്ടുണ്ട്. ഇതിനായി നിലവിലുള്ള ടെൻഡർ റദ്ദാക്കും. വാഹനങ്ങൾ വാങ്ങാനും കരാർ അടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കാനും ജില്ല ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ആവശ്യമായ മനുഷ്യവിഭവശേഷി കരാർ വഴി ലഭ്യമാക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ദേശീയ ആരോഗ്യമിഷൻ ഡയറക്ടറുടെ അനുമതിയോടെ ജില്ല ആരോഗ്യ ഓഫിസർമാർ പദ്ധതി നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.