മന്ത്രി കൃഷ്ണ ബൈരെ ഗൗഡ
ബംഗളൂരു: മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ജി.ബി.എ പരിധിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആദ്യ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ നഗരത്തിലെ പ്രശ്നങ്ങളും ഖരമാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങള്‍ ചർച്ച ചെയ്തതായി ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത ഗൗഡക്ക് ഗ്രേറ്റർ ബംഗളൂരു വികസന വകുപ്പാണ് ലഭിച്ചത്. ബാംഗ്ലൂർ ഡെവലപ്‌മെന്‍റ് അതോറിറ്റി (ബി.ഡി.എ), ബംഗളൂരു മെട്രോപൊളിറ്റൻ റീജ്യൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (ബി.എം.ആർ.ഡി.എ) എന്നിവയുടെ നിയന്ത്രണം മുഖ്യമന്ത്രി ഏറ്റെടുത്തത്തിലുള്ള അതൃപ്തി മൂലം വകുപ്പിന്‍റെ ചുമതല ഏറ്റെടുക്കാന്‍ ഗൗഡ വിസമ്മതിച്ചിരുന്നു.
തനിക്ക് ലഭിച്ച വകുപ്പിനെക്കുറിച്ച് വ്യക്തത തേടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും കർണാടകയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, കോൺഗ്രസ് ഹൈകമാൻഡ് എന്നിവരുമായും മന്ത്രി അടുത്തിടെ ചർച്ചകൾ നടത്തിയിരുന്നു. അവർ അദ്ദേഹത്തെ ചുമതലയേൽക്കാൻ പ്രേരിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വകുപ്പിനെക്കുറിച്ചുള്ള വ്യക്തതക്ക് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നതെന്ന് വിഷയത്തില്‍ മന്ത്രി പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.