ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് ക​ർ​ണാ​ട​ക നി​യ​മ​സ​ഭ ത​ള്ളി

ബം​ഗ​ളൂ​രു: പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് ത​ള്ളി​ക്കൊ​ണ്ട് ക​ർ​ണാ​ട​ക നി​യ​മ​സ​ഭ ചൊ​വ്വാ​ഴ്ച പ്ര​മേ​യം പാ​സാ​ക്കി. റി​പ്പോ​ര്‍ട്ടി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് പ്ര​മേ​യ​ത്തി​ലൂ​ടെ സ​ര്‍ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തി​ലെ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ, ജൈ​വ​വൈ​വി​ധ്യം, പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ എ​ന്നി​വ പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ക​ർ​ണാ​ട​ക​യി​ലെ പ​ശ്ചി​മ​ഘ​ട്ടം പ്ര​ധാ​ന​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണെ​ന്ന് നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം വാ​യി​ച്ചു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2026 ജൂ​ലൈ 27ന്, ​ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് ഏ​ഴാ​മ​ത്തെ ക​ര​ട് പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ 10 ജി​ല്ല​ക​ളി​ലാ​യി 1,449 ഗ്രാ​മ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന ഏ​ക​ദേ​ശം 20,668 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി (ഇ.​എ​സ്.​എ) ക​ണ​ക്കാ​ക്കി. ഗ്രാ​മ​ങ്ങ​ളി​ലെ വ​ന​പ്ര​ദേ​ശ​ങ്ങ​ൾ, കൃ​ഷി​ഭൂ​മി​ക​ൾ, തോ​ട്ട​ങ്ങ​ൾ, വീ​ടു​ക​ൾ എ​ന്നി​വ​യും ഇ.​എ​സ്.​എ.​യു​ടെ കീ​ഴി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സ​ർ​വേ ന​ട​ത്താ​തെ ഉ​പ​ഗ്ര​ഹ​ഡേ​റ്റ ഉ​പ​യോ​ഗി​ച്ചാ​ണ് അ​തി​ർ​ത്തി​ക​ൾ നി​ർ​ണ​യി​ച്ച​തെ​ന്നും പ്ര​മേ​യ​ത്തി​ല്‍ പ​റ​യു​ന്നു.

വ​ന​പ്ര​ദേ​ശ​ങ്ങ​ൾ​ക്കൊ​പ്പം കൃ​ഷി​ഭൂ​മി, തോ​ട്ട​ങ്ങ​ൾ, വീ​ടു​ക​ൾ, പൊ​തു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഇ.​എ​സ്.​എ​യു​ടെ കീ​ഴി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം, കു​ടും​ബ സ്വ​ത്ത് വി​ഭ​ജ​നം, അ​ന​ന്ത​രാ​വ​കാ​ശം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. ഉ​പ​ഗ്ര​ഹ ഡേ​റ്റ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ​തി​നാ​ൽ സ​ർ​വേ ന​മ്പ​റു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള കൃ​ത്യ​മാ​യ അ​തി​രു​ക​ൾ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഇ​ല്ല. ഇ.​എ​സ്.​എ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് പ്ര​ത്യേ​ക സാ​മ്പ​ത്തി​ക സ​ഹാ​യ​മോ ബ​ദ​ൽ ഉ​പ​ജീ​വ​ന സ​ഹാ​യ​മോ ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് നി​ർ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല.

റി​പ്പോ​ര്‍ട്ട് പ്ര​കാ​രം ഗ്രാ​മ​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്ന് വ​ന​പ​രി​ധി​ക്കു​ള്ളി​ൽ വ​രു​ന്ന​തി​നാ​ൽ ഒ​രു ഗ്രാ​മ​ത്തെ മു​ഴു​വ​ൻ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ശാ​സ്ത്രീ​യ ന​ട​പ​ടി​ക്ര​മ​മ​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഇ​ത് വ​ലി​യ അ​തൃ​പ്തി​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും പ്ര​മേ​യ​ത്തി​ല്‍ പ്ര​സ്താ​വി​ച്ചി​ട്ടു​ണ്ട്. വി​ജ്ഞാ​പ​ന​ത്തി​ൽ പ​രാ​മ​ര്‍ശി​ച്ച വ​ന​പ്ര​ദേ​ശ​ങ്ങ​ളും മ​റ്റ് വ​ന​പ്ര​ദേ​ശ​ങ്ങ​ളും മാ​ത്രം ഇ.​എ​സ്.​എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​തി​ന​കം അം​ഗീ​ക​രി​ച്ച​തോ അ​നു​വ​ദി​ച്ച​തോ ആ​യ​വ ഒ​ഴി​കെ​യു​ള്ള കാ​ർ​ഷി​ക തോ​ട്ട​ങ്ങ​ൾ, ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ, പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​യ​മ​സ​ഭ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ല്പി​ത വ​ന​ങ്ങ​ൾ, ഭൂ​മി ക്ര​മ​പ്പെ​ടു​ത്ത​ൽ അ​പ്പീ​ലു​ക​ൾ, ജു​ഡീ​ഷ്യ​ൽ കേ​സു​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​വേ ന​മ്പ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ന അ​തി​രു​ക​ൾ, ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ, പാ​രി​സ്ഥി​തി​ക​മാ​യി സെ​ൻ​സി​റ്റീ​വ് പ്ര​ദേ​ശ​ങ്ങ​ൾ, കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ൾ എ​ന്നി​വ ഭൗ​തി​ക​മാ​യി അ​ള​ക്കു​ന്ന​തി​നും വേ​ർ​തി​രി​ക്കു​ന്ന​തി​നും ഒ​രു വി​ദ​ഗ്ദ്ധ സ​മി​തി രൂ​പ​വ​ത്ക്ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടു. ഇ.​എ​സ്.​എ ബാ​ധി​ത​രാ​യ ക​ർ​ഷ​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബ​ദ​ൽ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കു​ന്ന​തി​നു​ള്ള വി​ശ​ദ​മാ​യ മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​നും ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തി​നു​മാ​യി ഒ​രു ഉ​ന്ന​ത​ത​ല സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​നും കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​വേ ന​മ്പ​റു​ക​ളു​ടെ അ​ള​വെ​ടു​പ്പ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്ത​ണ​മെ​ന്ന് പ്ര​മേ​യം നി​ർ​ദേ​ശി​ക്കു​ക​യും ഈ ​പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ർ​ണാ​ട​ക​ക്ക് ഒ​രു വ​ർ​ഷ​ത്തെ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റു​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തു​ക​യും അ​തി​നു​ശേ​ഷം മാ​ത്ര​മേ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​വൂ എ​ന്നും പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Karnataka Legislative Assembly rejects Kasturirangan report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.