ഗ​ണേ​ശോത്സ​വ​ ഭ​ക്ത​ർ​ക്ക് മു​സ്‍ലിം യു​വാ​ക്ക​ളുടെ ഭ​ക്ഷ​ണവി​ത​ര​ണം

ബം​ഗ​ളൂ​രു: ജാ​തി​ക്കും മ​ത​ത്തി​നും അ​തീ​ത​മാ​ണ് സ്നേ​ഹ​മെ​ന്ന് തെ​ളി​യി​ച്ചു​കൊ​ണ്ട് ചി​ര​ഞ്ജീ​വി ന​ഗ​റി​ൽ മു​സ്‍ലിം യു​വാ​ക്ക​ൾ പ്രാ​ദേ​ശ​ത്തെ ഗ​ണേ​ശ ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഭ​ക്ത​ർ​ക്കാ​യി ഭ​ക്ഷ​ണ വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ഇ​മ്മ​ഡി പു​ലി​കേ​ശി മി​ത്ര മ​ണ്ഡ​ലി സ​ര്‍ക്കാ​ര്‍ ഗ്രൂ​പ്പി​ന്‍റെ ബാ​ന​റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് ഗ​ണേ​ശ ദ​ർ​ശ​ന​ത്തി​നാ​യി ഒ​ത്തു​കൂ​ടി​യ നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ര്‍ക്ക് ഭ​ക്ഷ​ണം ന​ല്‍കി​യ​ത്. സാ​മൂ​ഹി​ക സേ​വ​നം മ​ത​പ​ര​മാ​യ അ​തി​രു​ക​ൾ​ക്ക​പ്പു​റ​മാ​ണെ​ന്നും പ​ര​സ്പ​ര​മു​ള്ള സാ​ഹോ​ദ​ര്യ​വും സ​ഹ​ക​ര​ണ​വും വ​ള​ര്‍ത്തി​യെ​ടു​ക്കു​ക​യു​മാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് യു​വാ​ക്ക​ള്‍ പ​റ​ഞ്ഞു.

Tags:    
News Summary - Muslim youths distribute food to Ganeshotsav devotees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.