ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ല

ബം​ഗ​ളൂ​രു: ആ​ധാ​ർ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാ​ന്‍ അ​നു​വാ​ദം ന​ല്‍ക​രു​തെ​ന്ന് സ്റ്റാ​മ്പ്സ് ആ​ൻ​ഡ് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് സ​ബ് ര​ജി​സ്ട്രാ​ർ​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ആ​ധാ​ർ വ​യ​സ്സ് തെ​ളി​യി​ക്കു​ന്ന രേ​ഖ​യാ​യി ന​ൽ​കി വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ല്ലാ സ​ബ് ര​ജി​സ്ട്രാ​ർ​മാ​ർ​ക്കും അ​യ​ച്ച ക​ത്തി​ല്‍ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ത്ത​രം കേ​സു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കും. വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റോ സ്കൂ​ളി​ൽ നി​ന്നു​ള്ള ഡി​ക്ല​റേ​ഷ​ൻ ലെ​റ്റ​റോ ഹാ​ജ​രാ​ക്ക​ണം. ഈ ​ര​ണ്ട് രേ​ഖ​ക​ളും ല​ഭ്യ​മ​ല്ലെ​ങ്കി​ൽ പ്രാ​യം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ഗ​ണി​ക്കാം.

ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ ത​ട​യു​ക എ​ന്ന​താ​ണ് ന​ട​പ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മീ​ഷ​ന്‍ മു​ൻ അം​ഗം കെ.​ടി. തി​പ്പേ​സ്വാ​മി വി​ഷ​യം ഉ​ന്ന​യി​ച്ച് വ​കു​പ്പി​ന് അ​യ​ച്ച ക​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Aadhaar-based marriage registration will not be permitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.