ബംഗളൂരു: വരുന്ന അധ്യയന വർഷത്തിൽ മെഡിക്കൽ, ഡെന്റൽ കോഴ്സുകളുടെ ഫീസ് ഘടനയിൽ വർധന ഉണ്ടാകില്ലെന്ന് കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ ശനിയാഴ്ച പറഞ്ഞു. സ്വകാര്യ മെഡിക്കൽ കോളജുകളുടെ സമ്മർദം വകവെക്കാതെയാണിത്.
സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളജ് മാനേജ്മെന്റുകളുടെ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വാർത്തക്കുറിപ്പിൽ പറഞ്ഞു. സ്വകാര്യ കോളജുകൾ 10 മുതൽ 15 വരെ ശതമാനം ഫീസ് വർധനക്ക് അപേക്ഷ നൽകിയിരുന്നു.
എന്നാൽ, കഴിഞ്ഞ വർഷം സർക്കാർ 10 ശതമാനം ഫീസ് വർധന അനുവദിച്ചിരുന്നെന്നും ഈ വർഷം ഫീസ് വർധന അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.