ലോക തൊഴിലാളി ദിനത്തിൽ ബംഗളൂരു ടൗൺഹാളിന് മുന്നിൽനിന്ന് ആരംഭിച്ച റാലിയിൽനിന്ന്
ബംഗളൂരു: കര്‍ണാടകയില്‍ കര്‍ണാടക വര്‍കേഴ്സ് യൂനിയന്റെ ആഭിമുഖ്യത്തില്‍ മേയ് ദിന റാലി സംഘടിപ്പിച്ചു. ബി.എഫ്.ഡബ്ല്യു, എച്ച്.എച്ച്.വി എംപ്ലോയി, ടി.ഇ.ഇ.യു, ബി.എഫ്.ഡബ്ല്യു.കെ.എസ് (ആര്), കെ.ഐ.ഇ.എഫ്, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഒ.ടി.ഐ.എസ്, യു.ജി.ഡബ്ല്യു, കെ.ഐ.ടി.യു തുടങ്ങി 12 സംഘടനകള്‍ സംയുക്തമായി നടത്തിയ റാലിയില്‍ നൂറുകണക്കിന് പേര് പങ്കെടുത്തു.
ടൗൺ ഹാളില്‍നിന്ന് തുടങ്ങിയ റാലി ഫ്രീഡം പാര്‍ക്കില്‍ അവസാനിച്ചു. വി.ജെ.കെ. നായർ റാലി നയിച്ചു. കര്‍ണാടക സ്റ്റേറ്റ് ഐ.ടി /ഐ.ടി.ഇ.എസ് എംപ്ലോയി യൂനിയന്‍ നടത്തിയ പ്രകടനത്തില്‍ ഐ.ടി /ഐ.ടി ഇ.എസ് എംപ്ലോയി യൂനിയന്‍ സെക്രട്ടറി ചിത്ര, സി.പി.എം കര്‍ണാടക സ്റ്റേറ്റ് കമ്മിറ്റി അംഗം സൂരജ് നിദിയങ്ക എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.