Court
മംഗളൂരു: മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികളായ സച്ചിൻ ടി. (26), മഞ്ജുനാഥ് (32) എന്നിവരുടെ ജാമ്യാപേക്ഷ മംഗളൂരുവിലെ രണ്ടാം അഡീഷനൽ ജില്ല സെഷൻസ് കോടതി തള്ളി.
ഏപ്രിൽ 27ന് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കുഡുപുവിന് സമീപമാണ് അഷ്റഫിനെ ആൾക്കൂട്ടം മർദിച്ചു കൊന്നത്. അപേക്ഷകൾ കേട്ട ജഡ്ജി ജഗദീഷ് വി.എൻ, കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ഹരജികൾ തള്ളിക്കളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.