ബംഗളൂരു: മണിപ്പാലിലെ പ്രമുഖ പൈ കുടുംബത്തിലെ അംഗമായ രാജ് പൈ അമേരിക്കയിലെ ഗൂഗ്ൾ ക്ലൗഡിന്റെ വൈസ് പ്രസിഡന്റായി നിയമിതനായി. ഇദ്ദേഹമാണ് ഇനി ഗൂഗ്ളിന്റെ ക്ലൗഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടീമിന്റെ മേൽനോട്ടം വഹിക്കുക. ഗൂഗ്ൾ ക്ലൗഡ് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നിയമനം.
മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിന്റെ പ്രധാന വ്യക്തിത്വങ്ങളായിരുന്ന അന്തരിച്ച മുൻ ഡോക്ടർ ടി. ഉമേശ്രയ പൈയുടെയും നളിനി പൈയുടെയും മകനായി ജനിച്ച രാജ് പൈ സ്റ്റാൻഫോഡ് സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം കരസ്ഥമാക്കി. തുടർന്ന് 15 വർഷത്തോളം മൈക്രോസോഫ്റ്റിൽ ജോലി ചെയ്ത ശേഷമാണ് രാജ് ആമസോണിലേക്കെത്തുന്നത്. ഭാര്യ: ക്രിസ്റ്റ, മക്കൾ: ഗാവിൻ, ഡിലാൻ, സറിന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.