റാഷിദ് ഷാരൻ
Posted On
date_range Updated On
date_range മംഗളൂരു സ്വദേശിയായ യുവാവ് ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു
ബംഗളൂരു: ബംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മംഗളൂരു സ്വദേശി മരണപ്പെട്ടു. കങ്കനാടി ബാലിക ആശ്രമ റോഡ് സ്വദേശി ഉള്ളാൽ അബ്ദുൽ റസാഖ്- ഷമീമ ദമ്പതികളുടെ ഏക മകൻ റാഷിദ് ഷാരൻ (29) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എച്ച്.എ.എല്ലിൽ ബൈക്ക് മരത്തിലിടിച്ച് തലക്ക് ഗുരുതരമായ പരിക്കേറ്റ യുവാവ് തൽക്ഷണം മരണപ്പെടുകയായിരുന്നു.
തുടർന്ന് സി.വി രാമൻ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് ബംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യ കർമ്മങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.