മകൻ 1.26 ലക്ഷം വോട്ടിന് തോറ്റ മാണ്ഡ്യയിൽ കുമാര സ്വാമിക്ക് 2.85 ലക്ഷം ഭൂരിപക്ഷം

ബംഗളൂരു: എൻ.ഡി.എ സ്ഥാനാർഥികളായി ജനവിധി തേടിയ മൂന്ന് മുൻ മുഖ്യമന്ത്രിമാർ കർണാടക ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറി. ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി, ബസവരാജ് ബൊമ്മൈ, ജഗദീഷ് ഷെട്ടർ എന്നിവരാണ് വിജയിച്ചത്. മാണ്ഡ്യ മണ്ഡലത്തിൽ കുമാര സ്വാമി 851881 വോട്ടും എതിരാളി കോൺഗ്രസിലെ സ്റ്റാർ ചന്ദ്രു എന്ന വെങ്കടരമണ ഗൗഡ 567261 വോട്ടും നേടി. 2.85 ലക്ഷം വോട്ടാണ് കുമാര സ്വാമിയുടെ ഭൂരിപക്ഷം.

2019ൽ കുമാര സ്വാമിയുടെ മകൻ നിഖിൽ കുമാര സ്വാമിയെ ബി.ജെ.പി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥി സുമലത 1.26 ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയ മണ്ഡലമാണിത്. ബസവരാജ് ബൊമ്മൈ ഹാവേരി മണ്ഡലത്തിൽ നിന്ന് 43513 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു.

Tags:    
News Summary - Mandya-Kumara-Swamy-Lok-Sabha-Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.