ഗണേഷ് ഗണപ നായിക്
മംഗളൂരു: ഉഡുപ്പിയിലെ അപ്പാർട്ട്മെന്റിൽ വേശ്യാലയം നടത്തുന്നുവെന്ന പരാതിയിൽ ഒരാളെ മണിപ്പാൽ പൊലീസ് അറസ്റ്റ് ചെയ്ത് ഒരു യുവതിയെ മോചിപ്പിച്ചു.
ഹൊന്നാവർ താലൂക്കിലെ ജലവള്ളിയിൽ താമസിക്കുന്ന ഗണേഷ് ഗണപ നായികാണ് (38) അറസ്റ്റിലായത്. ഹെർഗ ഗ്രാമത്തിൽ ഈശ്വര നഗറിലെ 20ാം ക്രോസിന് സമീപമുള്ള മഹലാസ എമറാൾഡ് അപ്പാർട്ട്മെന്റിലെ 103ാം നമ്പർ മുറിയിൽ യുവതിയെ നിയമവിരുദ്ധമായി തടങ്കലിൽവെച്ച് നിയമവിരുദ്ധ സാമ്പത്തിക നേട്ടത്തിനായി ചൂഷണം ചെയ്യുന്നതായി മണിപ്പാൽ പൊലീസിന് വിശ്വസനീയമായ വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. കേസിൽ ഉൾപ്പെട്ട മറ്റൊരാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായും നിലവിൽ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.