അ​ഖി​ൽ

ബൈക്ക് അപകടം: മലയാളി യുവാവ് മരിച്ചു

ബംഗളൂരു: നഗരത്തിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പാലക്കാട് പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ സി.ജി. അഖിലാണ് (29) വെള്ളിയാഴ്ച രാവിലെ എട്ടരയോടെ അപകടത്തിൽ മരിച്ചത്. ബംഗളൂരുവിൽ ജലഹള്ളിയിലാണ് അഖിലും ഭാര്യ എൻ. സുമയും താമസിച്ചിരുന്നത്. ഇവിടെ എസ്.ബി.ഐ കാൾസെന്ററിലെ ജീവനക്കാരനായിരുന്നു അഖിൽ.

സമീപത്തെ സ്വകാര്യ കോളജിൽ അധ്യാപികയായ ഭാര്യയെ അവിടേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു. റോഡിലേക്കു വീണ അഖിലിനെ മറ്റൊരു വാഹനമിടിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുമക്കും പരിക്കുണ്ട്. പിതാവ്: സി.എസ്. ഗജേന്ദ്രപ്രസാദ്. മാതാവ്: സുതലകുമാരി.

Tags:    
News Summary - Malayali youth dies in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.