വിനോദയാത്രക്കെത്തിയ മലയാളി വിദ്യാർഥി മൈസൂരുവിൽ മുങ്ങിമരിച്ചു

ബംഗളൂരു: മൈസൂരുവിനടുത്ത് മാണ്ഡ്യ ശ്രീരംഗപട്ടണയിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു. കണ്ണൂർ തലശ്ശേരി കടവത്തൂർ വാഴയിൽ വീട്ടിൽ രാജീവൻ-സജിത ദമ്പതികളുടെ മകൻ ശ്രീഹരിയാണ് (14) മരിച്ചത്.

പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. വിനോദയാത്രക്കെത്തിയ ശ്രീഹരി ഞായറാഴ്ച വൈകീട്ട് 5.30ഓടെ ബാൽമുറി തടാകത്തിൽ മുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിൽ ഫലം കണ്ടിരുന്നില്ല. തിങ്കളാഴ്ച രാവിലെ അഗ്നിരക്ഷാസേന തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം മൈസൂരു കെ.ആർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സഹോദരി: ശ്രീ പാർവതി.

Tags:    
News Summary - Malayali student drown to death in Mysore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.