ബംഗളൂരു: കാസർകോട് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ബാംഗ്ലൂർ കൂട്ടായ്മയായ ‘ബാംഗ്ലൂരിലെ പുത്തൂർക്കാർ’ ക്രിക്കറ്റ് ലീഗ് സീസൺ രണ്ടിൽ മജെസ്റ്റിക് സുൽത്താൻസ് ചാമ്പ്യൻമാരായി. ഫൈനലിൽ ഇസൻ ശിവാജിനഗറിനെയാണ് പരാജയപ്പെടുത്തിയത്.
ഇന്ത്യൻ ഡിസാബ്ലെഡ് ക്രിക്കറ്റ് ടീം അംഗം അലി പാദാർ മുഖ്യാതിഥിയായ ലീഗിൽ മികച്ച കളിക്കാരനായി റഹീം ചിക്ക്പേട്ടിനെ തിരഞ്ഞെടുത്തു. മികച്ച ബൗളറായി സിറാജ് മജെസ്റ്റികിനെയും, മികച്ച ഫീൽഡറായി അനതർ ലീമാനെയും, മികച്ച വിക്കറ്റ് കീപ്പറായി റഷീദ് മജലിനെയും തിരഞ്ഞെടുത്തു. കമ്മിറ്റി പ്രസിഡന്റ് അമീർ ഇസൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സ്വാഗതവും മനാഫ് വൈകിങ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.