മൈസൂരു മൃഗശാലയിലെ തായമ്മ എന്ന കടുവ
Posted On
date_range Updated On
date_range മൈസൂരു മൃഗശാലയിൽ കടുവ അസുഖം ബാധിച്ച് ചത്തു
ബംഗളൂരു: മൈസൂരു മൃഗശാലയിലെ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡനിലെ തായമ്മ എന്ന കടുവ ബുധനാഴ്ച പുലർച്ച 3.45ന് ചത്തു. നാല് വയസ്സും 10 മാസവുമുണ്ടായിരുന്നു. ഹീമോപ്രോട്ടോസോവ എന്ന രോഗം അലട്ടിയ പെൺകടുവ ഭക്ഷണം കഴിക്കുന്നത് നിർത്തിയിരുന്നു. മൃഗശാലയിലെ വെറ്ററിനറി സംഘം എല്ലാ ചികിത്സയും ശ്രമങ്ങളും നടത്തിയിട്ടും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ല. 10 ദിവസമായി വെള്ളം പോലും കുടിക്കാൻ വിസമ്മതിച്ചു. ചികിത്സയോട് പ്രതികരിച്ചില്ലെന്ന് മൈസൂരു മൃഗശാല എക്സിക്യൂട്ടിവ് ഡയറക്ടർ പി. അനുഷ പറഞ്ഞു. 2021 മാർച്ച് 28ന് ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിൽനിന്നാണ് തായമ്മയെ മൃഗശാലയിലേക്ക് കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.