എ​ച്ച്.​ഡ​ബ്ല്യു.​എ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റും കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ എം. ​ഹ​നീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എച്ച്.ഡബ്ല്യു.എ സ്കോളർഷിപ് വിതരണം

ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ നേതൃത്വത്തിൽ 20 വർഷമായി നടന്നുവരുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ രണ്ടാം ഘട്ട സ്കോളർഷിപ് വിതരണം ചെയ്തു. 280ൽ അധികം വിദ്യാര്‍ഥികൾക്കാണ് സ്കോളർഷിപ് വിതരണം ചെയ്തത്. ക്വീൻസ് റോഡിലെ ദാറുസ്സലാം ഹാളിൽ നടന്ന ചടങ്ങ് ബംഗളൂരു കേരള സമാജം പ്രസിഡന്‍റും കെ.എം.സി.സി വൈസ് പ്രസിഡന്റുമായ എം. ഹനീഫ് ഉദ്ഘാടനം ചെയ്തു.

പഠനത്തിൽ മിടുക്കരായ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ നടത്തിവരുന്ന സേവന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോച്ച് സയ്യാൻ വിദ്യാര്‍ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകി. എച്ച്.ഡബ്ല്യു.എ ഡയറക്ടറും ജമാഅത്തെ ഇസ്‌ലാമി സിറ്റി സമിതി അംഗവുമായ അനൂപ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഹീം തറയിൽ, പ്രൊജക്ട് കോഓഡിനേറ്റർ നാസിഹ് വണ്ടൂർ, അംഗങ്ങളായ സലാം, ഷാജി, നൗഷാദ്, ഇഷ, ഇബ്രാഹിം, ഷൈമ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - HWA Scholarship Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.