ബംഗളൂരു: പതിനേഴാമത് ഫിലിം ഫെസ്റ്റിവല്‍ ജനുവരി 29 മുതൽ ഫെബ്രുവരി ആറു വരെ നടക്കും. സ്ത്രീ ശാക്തീകരണമാണ് ഇത്തവണത്തെ പ്രമേയമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്‍ത്തസമ്മേളനത്തിൽ പറഞ്ഞു. വിധാൻസൗധയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
200ൽ അധികം സിനിമ പ്രദർശിപ്പിക്കും. രാജാജിനഗറിലെ ലുലു മാളിലെ സിനിപോളിസായിരിക്കും പ്രധാന വേദി. 11 സ്ക്രീനുകളിലായി 400 സിനിമ പ്രദര്‍ശിപ്പിക്കും. 2025ൽ അന്തരിച്ച ദക്ഷിണേന്ത്യൻ നടി ബി. സരോജ ദേവി, ബോളിവുഡ് താരം ധർമേന്ദ്ര, മലയാളി സംവിധായകൻ ഷാജി എൻ. കരുൺ എന്നിവര്‍ക്ക് ആദരാഞ്ജലി അർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.