മംഗളൂരു: തമിഴ്നാട്ടിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ കർണാടക ബെല്ലാരി ജില്ലയിലെ ദേവിനഗർ ക്യാമ്പിന് സമീപം ബുധനാഴ്ച പുലർച്ചെ അപകടത്തിൽ പെട്ട് മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. നിട്ടുരു ഗ്രാമത്തിലെ പ്രസാദ് റാവുവും രണ്ട് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ബല്ലാരി-സിരുഗുപ്പ സംസ്ഥാന പാതയിൽ പുലർച്ച അഞ്ചോടെയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ രണ്ട് കുടുംബാംഗങ്ങളെ ബല്ലാരിയിലെ വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (വിംസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. അമിത വേഗവും ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.