ബംഗളൂരു: മൂന്നാമത് മഹാരാജ ട്രോഫി കെ.എസ്.സി.എ ട്വന്റി 20 ടൂർണമെന്റ് ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ ഒന്നുവരെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. ഐ.പി.എൽ താരങ്ങളായ മായങ്ക് അഗർവാൾ, ദേവദത്ത് പടിക്കൽ, വൈശാഖ് വിജയകുമാർ തുടങ്ങിയവർ വിവിധ ടീമുകൾക്കായി ഇറങ്ങും.
നിലവിലെ ചാമ്പ്യന്മാരായ ഹുബ്ലി ടൈഗേഴ്സ്, റണ്ണേഴ്സ് അപ്പായ മൈസൂർ വാരിയേഴ്സ് എന്നിവക്ക് പുറമെ, ഗുൽബർഗ മിസ്റ്റിക്സ്, ബംഗളൂരു ബ്ലാസ്റ്റേഴ്സ്, മംഗളൂരു ഡ്രാഗൺസ്, ശിവമൊഗ്ഗ ലയൺസ് എന്നീ ടീമുകളും ലീഗ് അടിസ്ഥാനത്തിൽ മാറ്റുരക്കും.
ചില കളിക്കാരെ നിലനിർത്താൻ അവസരം നൽകുന്നതിനൊപ്പം 700 കളിക്കാരടങ്ങുന്ന പൂളിൽനിന്ന് ലേലവും നടക്കും. സംപ്രേഷണ സൗകര്യം കണക്കിലെടുത്ത് മുഴുവൻ മത്സരങ്ങളും ഇത്തവണ ബംഗളൂരുവിൽതന്നെ നടത്തുമെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) പ്രസിഡന്റ് രഘുറാം ഭട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.