രമേശ്, പുരുഷോത്തം
Posted On
date_range Updated On
date_range ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
ബംഗളൂരു: ചന്നരായപട്ടണ താലൂക്കിലെ ദോദേരി ഗാർഡ് ഗേറ്റിന് സമീപം സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മട്ടിഘട്ട വില്ലേജിലെ വി. രമേശ് (23), എം. ഹൊന്നേനഹള്ളി വില്ലേജിലെ കെ. പുരുഷോത്തം (26) എന്നിവരാണ് മരിച്ചത്. രമേശ് കിരൺ എന്നയാളോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ എതിർദിശയിൽനിന്ന് വന്ന പുരുഷോത്തം ഓടിച്ച ബൈക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. രമേശ് സംഭവസ്ഥലത്തും ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികൻ പുരുഷോത്തം അധികം താമസിയാതെയും മരിച്ചു. സ്കൂട്ടറിലുണ്ടായിരുന്ന കിരൺ ഗുരുതര പരിക്കേറ്റ് ഹാസൻ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.