Posted On
date_range Updated On
date_range ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
മംഗളൂരു: ചന്നരായപട്ടണ താലൂക്കിലെ ദോദേരി ഗാർഡ് ഗേറ്റിന് സമീപം സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മട്ടിഘട്ട വില്ലേജിലെ വി. രമേശ് (23), എം.ഹൊന്നേനഹള്ളി വില്ലേജിലെ കെ.പുരുഷോത്തം (26) എന്നിവരാണ് മരിച്ചത്.
രമേശും കിരണും സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ എതിർദിശയിൽ നിന്ന് വന്ന പുരുഷോത്തം ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. രമേശ് സംഭവസ്ഥലത്ത് തന്നെ മരിച്ചു എന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് യാത്രികനായ പുരുഷോത്തം പിന്നീട് മരിച്ചു. സ്കൂട്ടറിലുണ്ടായിരുന്ന കിരണിന് ഗുരുതരമായി പരിക്കേറ്റ് ഹാസൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹിരിസാവെ പൊലീസ് സ്ഥലം സന്ദർശിച്ച് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.